ഉതിമൂട്: ഉതിമൂട് പൗരാവലിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അത്തപ്പൂക്കളം, കായികമത്സരങ്ങൾ, പുരുഷവനിത വടംവലിമത്സരങ്ങൾ, നാടിന്റെ കലാരൂപങ്ങൾ ,കലാപരിപാടികൾ, മ്യൂസിക്കൽ ഫൺ നൈറ്റ് എന്നിവ നടന്നു. സാംസ്‌കാരിക സമ്മേളനം സിനിമാനടനും സംവിധായകനുമായ എം.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ശോഭാചാർളി അദ്ധ്യക്ഷത വഹിച്ചു. റവ.ടി.എസ്. തോമസ്, സുരേഷ് തെങ്ങുക്കൂട്ടത്തിൽ, ജനറൽ കൺവീനർ റിജോ റോയി തോപ്പിൽ,ചെയർമാൻ ദിലീപ് ഫിലിപ്പ്, കെ.സുരേന്ദ്രൻ, ഗോപി ആർ എന്നിവർ സംസാരിച്ചു. മ്യൂസിക്കൽ ഫൺ നൈറ്റ് വേണു നരിയാപുരം നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |