പാലക്കാട്: ഇൻസൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനഞ്ചാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം ഫെസ്റ്റിവൽ 13, 14 തീയതികളിൽ ലയൺസ് സ്കൂളിലെ ഗോൾഡൻ ജൂബിലി ഹാളിൽ വെച്ച് നടക്കും. 13ന് രാവിലെ പത്തിന് ജില്ലാകളക്ടർ എം.എസ്.മാധവിക്കുട്ടി ഉദ്ഘാടനം ചെയ്യും. അഞ്ചുമിനിറ്റിൽ താഴെയുള്ള 'ഹാഫ്' വിഭാഗത്തിൽ 47 ചിത്രങ്ങളും ഒരുമിനിറ്റിൽ താഴെയുള്ള 'മൈന്യൂട്ട്' വിഭാഗത്തിൽ 12 ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മത്സരവിഭാഗത്തിലും മത്സരേതര വിഭാഗത്തിൽ പ്രദർശിപ്പിക്കും. പത്ത് ഇറാനിയൻ ഹ്രസ്വചിത്രങ്ങളുടെ റെട്രോസ്പെക്ടീവും ഇൻസൈറ്റ് നിർമ്മിച്ച എട്ടു ഹ്രസ്വ ചിത്രങ്ങളും പന്ത്രണ്ടു ഹൈക്കു ചിത്രങ്ങളും മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |