തിരുവനന്തപുരം: കവി എ.അയ്യപ്പന്റെ സ്മരണയ്ക്കായി എല്ലാ വർഷവും കവി എ.അയ്യപ്പൻ സ്മാരക ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡിന് മലയാള കവിതാ ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു. ഒക്ടോബർ 21ന് വൈകിട്ട് 3ന് കവടിയാറുള്ള സദ്‌ഭാവന ഭവനത്തിൽ (ബി.എസ്.എസ് ആസ്ഥാനം) നടക്കുന്ന അനുസ്മരണ പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും. മലയാള ഒറ്റക്കവിത - ഗ്രന്ഥങ്ങൾ ഒക്ടോബർ 10ന് മുൻപ് പ്രസിഡന്റ്, കവി എ.അയ്യപ്പൻ സ്മാരക ഫൗണ്ടേഷൻ, കൃഷ്ണസൗധം, അറപ്പുരവിളാകം, കരിക്കകം പി.ഒ, തിരുവനന്തപുരം - 21 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 9847148802.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |