പാലക്കാട്: ജില്ലാ സ്‌പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് ഒക്ടോബർ ആറിന് നടക്കും. മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സൺമാരിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരിൽ നിന്നും ഒരാൾ വീതവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ എണ്ണം അമ്പതിൽ കുറവാണെങ്കിൽ മൂന്ന് പേർ, അമ്പതിൽ കൂടതലാണെങ്കിൽ അഞ്ച് പേർ എന്നിങ്ങനെയാണ് പ്രതിനിധികളെ ജില്ലാ സ്‌പോർട്സ് കൗൺസിലുകളിലേക്ക് തിരഞ്ഞെടുക്കുക. നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന 20നും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 24ന് ഉച്ചയ്ക്ക് രണ്ടിനും അവസാനിക്കും. വോട്ടെടുപ്പ് ഒക്ടോബർ ആറിന് രാവിലെ 10മുതൽ ഉച്ചയ്ക്ക് രണ്ടുവരെ. ഫലപ്രഖ്യാപനം അന്ന് വൈകീട്ട് അഞ്ചിന് നടക്കും. നാമനിർദ്ദേശ പത്രികകൾ 15 വരെ ജില്ലാ വരണാധികാരിയുടെ ഓഫീസിൽ നിന്ന് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |