തൃശൂർ : ഒരു കാലത്ത് ആൽത്തറകളിലും പെട്ടിക്കടകളിലും സജീവമായിരുന്ന 'കലുങ്ക് ' മാതൃകാ വികസന ചർച്ചകൾക്ക് തുടക്കമിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നാടിന്റെ പ്രശ്‌നങ്ങളും വികസനവിഷയങ്ങളും വ്യക്തികളടക്കം നേരിടുന്ന പ്രശ്‌നങ്ങളും അവതരിപ്പിക്കാനുള്ള വേദിയായിട്ടാണ് സൗഹൃദ സംഗമത്തെ കാണേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പുള്ള്, ചെമ്മാപ്പിള്ളി കടവ് എന്നിവിടങ്ങളിലാണ് സംവാദം ആരംഭിച്ചത്. പുള്ളിൽ നടൻ ദേവൻ ഉദ്ഘാടകനായപ്പോൾ ചെമ്മാപ്പിള്ളിയിൽ ഉദ്ഘാടനം ചെയ്തത് സംവിധായകൻ സത്യൻ അന്തിക്കാടായിരുന്നു.
മഴ പെയ്താൽ വെള്ളത്തിലാകുന്ന പുള്ള് പ്രദേശത്തിന്റെ ദയനീയാവസ്ഥയും കുടിവെള്ള വിഷയവും ജനങ്ങൾ ഉന്നയിച്ചപ്പോൾ പ്രദേശിക ഭരണകൂടം സംവാദങ്ങളിൽ പങ്കാളികളായാൽ പ്രശ്‌ന പരിഹാരം വേഗത്തിലാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. പുള്ള് കാർത്യായനി ക്ഷേത്രത്തിന് മുന്നിലെ ആൽത്തറയിലായിരുന്ന സദസുകൾക്ക് തുടക്കം കുറിച്ചത്.
ശ്രീരാമൻ ചിറ കെട്ടി കുടിവെള്ള പ്രശ്‌നം പരിഹരിക്കുക, തൃപ്രയാർ ക്ഷേത്രത്തിലെ ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ട് ചടങ്ങുകളുടെ സവിശേഷത കൂടുതൽ ജനങ്ങളിലേക്കെത്തിക്കുക തുടങ്ങി വിവിധ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് എം.പി ഫണ്ടിൽ നിന്ന് സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തിന് പരിഹാരം കാണാൻ പ്രത്യേക പഠന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ചലച്ചിത്രതാരം ദേവൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.വി.ഗോപകുമാർ, എ.നാഗേഷ്, ബിജോയ് തോമസ്, സിറ്റി ജില്ലാ അദ്ധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്, അഡ്വ.കെ.ആർ.ഹരി, പി.കെ.ബാബു, ഇ.പി.ഹരീഷ്, സുനിൽ പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
ഇത്തരം സംവാദങ്ങളിൽ രാഷ്ട്രീയം കലർത്തരുത്. ക്രിയാത്മകമായ ചർച്ചകളിലൂടെ നാടിന്റെ വികസനം ഉരുത്തിരിഞ്ഞ് വരാനുള്ള വേദിയാക്കി മാറ്റണം.
ദേവൻ
നടൻ
ജാതിമത കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവർക്കും അവരവരുടെ പ്രശ്‌നങ്ങൾ പങ്കുവയ്ക്കാൻ സുരേഷ് ഗോപി ഒരുക്കിയ വേദി പുതുചരിത്രം സൃഷ്ടിക്കും. ഇതിൽ രാഷ്രീയം കാണ്ടേണ്ട.
സത്യൻ അന്തിക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |