കോഴിക്കോട് : ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം ദുരിതം അനുഭവിക്കേണ്ടി വന്ന ഹർഷിനയ്ക്ക് നീതി ലഭിക്കാൻ യു.ഡി.എഫ് ഒപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉറപ്പു നൽകി. പ്രതിപക്ഷ നേതാവുമായി ഹർഷീന നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഉറപ്പ് നൽകിയത്. സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ, കൺവീനർ മുസ്തഫ പാലാഴി, വൈസ് ചെയർമാൻ എം.ടി സേതുമാധവൻ, ഹർഷിനയുടെ ഭർത്താവ് അഷ്റഫ് എന്നിവർക്ക് ഒപ്പമാണ് ഹർഷീന കോഴിക്കോട് ഡി.സി.സി ഓഫീസിൽ പ്രതിപക്ഷ നേതാവിനെ കണ്ടത്. 15 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഹർഷീനയുടെ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ തുടരുന്ന അനീതിയിൽ പ്രതിഷേധിച്ച് ഒക്ടോബർ എട്ടിന് സെക്രട്ടേറിയറ്റിന് മുന്നിൽ ഹർഷീന സമരസമിതിയുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹം നടത്തുമെന്ന് ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |