തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ചാത്തൻ സജീവ് എന്ന് വിളിക്കുന്ന സജീവാണ് പിടിയിലായത്.കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണിയാൾ.സുഹൃത്തുക്കളുമായി സജീവിന്റെ മണക്കാടുള്ള വീട്ടിലിരുന്ന് മദ്യപിക്കുന്നതിടെയായിരുന്നു സംഭവം. കുടിക്കാൻ കൂടുതൽ മദ്യം സജീവ് ചോദിച്ചു.ഇത് കൊടുക്കാത്തതിലുള്ള വിരോധത്താൽ സുഹൃത്തായ രാഹുലിനെ കമ്പികൊണ്ട് തുടയിൽ കുത്തുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അനു എസ്.നായർ,എ.എസ്.ഐ അജി എന്നിവരടങ്ങുന്ന പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |