പൊൻകുന്നം: സർക്കാർ ആവശ്യത്തിന് ഓട്ടം പോയ ടാക്സി കാറുകൾക്ക് മാസങ്ങൾ കഴിഞ്ഞിട്ടും കൂലി ലഭിച്ചില്ലെന്ന് പരാതി. മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകനയോഗത്തിലേക്ക് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യാത്രക്കായി ആർ.ടി. ഓഫീസ് അധികൃതരാണ് വാഹനങ്ങൾ ഏർപ്പാടാക്കിയത്. ജൂലായ് രണ്ട്, മൂന്ന് തീയതികളിലായി നടത്തിയ ഓട്ടത്തിന് കൂലി ലഭിച്ചില്ലെന്ന് കാട്ടി മുപ്പതോളം പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകി. നടപടിയെടുക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകിയെന്ന മറുപടി ആഗസ്റ്റ് 29ന് ഇമെയിലിൽ ലഭിച്ചു. എന്നാൽ ഇതുവരെ പണം ലഭിക്കാൻ നടപടിയായില്ലെന്നാണ് ടൂറിസ്റ്റ് ടാക്സി ജീവനക്കാർ പരാതിപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |