വേങ്ങര: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പതിനഞ്ച് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കോട്ടുമല അംഗനവാടിയുടെ പുതിയ കെട്ടിട ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം.ബഷീർ
അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
പി.കെ.അഷ്റഫ്, വാർഡ് മെമ്പർ ത്വയ്ബ മുനവ്വർ, എം.കെ.ഷറഫുദ്ദീൻ, എം.കെ.അബ്ദുൽ മജീദ്, എം.കെ.മുഹമ്മദ് മാസ്റ്റർ,
എം.കെ.അഹമ്മദ്, എം.കെ.നിയാസ്, മുനവ്വർ കളത്തിങ്ങൽ, റാഷിദ് നാണത്ത്, ഇസ്ഹാഖ് ഹാജി, കുഞ്ഞബ്ദുള്ള, ശരീഫ് മച്ചഞ്ചേരി, ആസിഫ് തുടങ്ങിയവർ സംബന്ധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |