നീലേശ്വരം:കിണാവൂർ ശ്രീ കിരതേശ്വര ക്ഷേത്രം (എടം) നവീകരണ കലശാട്ട് മഹോത്സവ കമ്മിറ്റി രൂപീകരണയോഗം കെ. ദാമോദരൻ ആർക്കിടെക്ട് ഉദ്ഘാടനം ചെയ്തു. എ.നാരായണൻ നായർ പെരിയ അദ്ധ്യക്ഷത വഹിച്ചു.സി.വി.നാരായണൻ, പി.ചന്ദ്രൻനായർ, എടപ്പനി ചേവിരി മാധവൻ നായർ, ചേവിരി തമ്പാൻനായർ, ഐപ്രോൻ അച്ചുതൻനായർ, രമേശൻ പാണ്ടിയാട്ട്, വി.എം.വാസുദേവൻ, മധു ചാലായി എന്നിവർ സംസാരിച്ചു. അക്കമ്മട്ടിൽ ഐക്കോടൻ മധു അവകാശി സ്വാഗതവും പവിത്രൻ മൊടക്കിനി നന്ദിയും പറഞ്ഞു. സംഘാടകസമിതി ചെയർമാനായി കുഞ്ഞമ്പു നായർ മണിയറ, കൺവീനറായി പവിത്രൻ മുടക്കിനി, സാമ്പത്തിക ചെയർമാനായി സി കെ.ബാലചന്ദ്രൻ നായർ ചെന്നക്കോട്, ഖാജാൻജിയായി അക്കമ്മട്ടിൽ ഐക്കോടൻ മധു അവകാശി എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |