പേരാവൂർ: വോട്ടർ പട്ടികയിലെ ക്രമക്കേട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കോളയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അപേക്ഷ നൽകി ഹിയറിംഗിൽ പങ്കെടുത്ത് ആവശ്യമായ രേഖകൾ നൽകിയവരെപ്പോലും ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്നും നേതാക്കൾ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാന്റെ നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് സെക്രട്ടറി അഖിൽ ഭരതനെ ഉപരോധിച്ചത്.ഉപരോധത്തിനിടെ കോൺഗ്രസ് പ്രവർത്തകരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവുമുണ്ടായി.അഖിൽ ഭരതൻ ചാർജെടുത്തിട്ട് ഒരു ദിവസം മാത്രമേ ആയിരുന്നുള്ളു. അതു കൊണ്ടുതന്നെ വോട്ടർ പട്ടിക സംബന്ധിച്ച കൃത്യമായ വിവരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.തിങ്കളാഴ്ച കൃത്യമായ വിവരം നൽകാമെന്ന സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധസമരം അവസാനിപ്പിച്ചത്. വാർഡ് മെമ്പർ കെ.വി.ജോസഫ്, ബെന്നി ജേക്കബ്, ജോളി ഫിലിപ്പ്, വിനോദ് കുമാർ, പി.പവിത്രൻ, രാമചന്ദ്രൻ ,പി.മോഹനൻ, ജോൺസൺ കോറോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം
പടം :വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കോളയാട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |