കണ്ണൂർ:സെനഗൽ സ്‌ട്രൈക്കർ അബ്ദു കരിം സാംബ് കണ്ണൂർ വാരിയേഴ്സ് ഫുട്‌ബോൾ ക്ലബിൽ. കേരള സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ ഐ ലീഗിൽ റിയൽ കാശ്മീർ എഫ്.സിക്ക് വേണ്ടി ബൂട്ടുകെട്ടിയ താരമാണ് കരിം സാംബ്. ഐ ലീഗിൽ റിയൽ കാശ്മിരിന് വേണ്ടി 22 മത്സരങ്ങൾ കളിച്ച താരം അഞ്ച് ഗോളും രണ്ട് അസിസ്റ്റും നേടി. ആറ് അടി ഉയരമുള്ള താരം സെറ്റ്പീസ് വിദഗ്ധനാണ്.
ഇന്ത്യയിൽ തന്നെ റിയൽ കാശ്മീരിന് പുറമെ ഷിലോംഗ് ലജോംഗ്, ചർച്ചിൽ ബ്രദേഴ്സ് എന്നീ മുന്നിര ക്ലബുകൾക്കുവേണ്ടിയും അബ്ദു കരിം സാംബ് കളിച്ചിട്ടുണ്ട്. ഇരുടീമുകൾക്കുമായി എട്ട് ഗോളും മൂന്ന് അസിസ്റ്റും നേടിയിട്ടുണ്ട്. തുർക്കി, ബെറൂത്ത്, മൊറോക്കോ, ലെബനൻ, ലിബിയ എന്നീ രാജ്യങ്ങളിലെ ലീഗുകളിൽ കഴിവ് തെളിയിച്ച താരമാണ് ഈ 29കാരൻ. 2016ൽ സെനഗൽ ഒന്നാം ഡിവിഷൻ ക്ലബ് എ.എസ്.സി. ജറാഫിറിലൂടെയാണ് കരിയറിന്റെ തുടക്കം. 2016 ൽ ടീമിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കരീം സാംബ് സീസണിൽ ലീഗിലെ മികച്ച കളിക്കാരനുമായിരുന്നു. തൊട്ടടുത്ത വർഷം ജറാഫ് എഫ്.സി കിരീടം നിലനിർത്തിയപ്പോൾ ഏറ്റവും അധികം ഗോൾ നേടിയവരുടെ പട്ടികയിൽ രണ്ടാമതായി. ഈ സീസണിലെ കണ്ണൂർ വാരിയേഴ്സിന്റെ അഞ്ചാം വിദേശ സൈനിംഗാണ് സാംബിന്റേത്.
ആദ്യമെത്തുന്ന വിദേശതാരം
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ കണ്ണൂർ വാരിയേഴ്സിന്റെ ആദ്യ വിദേശതാരമായ സെനഗൽ സ്‌ട്രൈക്കർ അബ്ദു കരിം സാംബ് ഇന്ന് വൈകീട്ട് 8.20 കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും.
നാളെ പുലർച്ചെ 2.35ന് കോഴിക്കോട് വിമാനത്താവളത്തിൽ ടുണീഷൻ താരം നിദാലും വൈകീട്ട് 3.40ന് കണ്ണൂർ വിമാനത്താവളത്തിൽ സ്പാനിഷ് താരങ്ങളായ അഡ്രിയാൻ, അസിയർ എന്നിവരും ഇറങ്ങും. എല്ലാ താരങ്ങൾക്കും കണ്ണൂർ വാരിയേഴ്സ് ആരാധക കൂട്ടായ്മയായ റെഡ് മറിനേഴ്സ് വിമാനത്താവളത്തിൽ വച്ച് സ്വീകരണം നൽക്കും.
ഫോട്ടോ
അബ്ദു കരിം സാംബ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |