തിരുവനന്തപുരം: ഓണവിപണിയിൽ കുടുംബശ്രീക്ക് 40.44 കോടിയുടെ വിറ്റുവരവ്. ജില്ലാതല വിപണനമേളകൾ, സി.ഡി.എസ് വിപണന മേളകൾ, ഓണസദ്യ, ഓണം ഗിഫ്റ്റ് ഹാംപർ എന്നിവയിലൂടെയാണ് നേട്ടം സ്വന്തമാക്കിയത്. കുടുംബശ്രീയുടെ കർഷക സംഘങ്ങൾക്കും സൂക്ഷ്മ സംരംഭകർക്കും ഈ വരുമാനം ലഭിക്കും.
സംസ്ഥാനത്ത് 1068 സി.ഡി.എസുകളിലായി 1925 വിപണന മേളകളും 18 ജില്ലാതല മേളകളും സംഘടിപ്പിച്ചു. 24,378 കർഷക സംഘങ്ങളും 48,952 സംരംഭകരും ഓണ വിപണിയിൽ പങ്കെടുത്തു. ഓണക്കനി പദ്ധതിയിലൂടെ 8913 ഏക്കറിൽ കൃഷിചെയ്ത 977631.6 കിലോഗ്രാം പച്ചക്കറികളും നിറപ്പൊലിമ പദ്ധതിയിൽ 1820 ഏക്കറിൽ കൃഷിചെയ്ത 75715.25 കിലോ പൂക്കളും വിപണിയിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |