ആലപ്പുഴ : കേരള സീനിയർ സിറ്റിസൺസ് ഫോറം ആലപ്പുഴ യൂണിറ്റ് കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു .യൂണിറ്റ് പ്രസിഡന്റ് പി.കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എൻ.ഗോപിനാഥൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ല സെക്രട്ടറി പി .ആർ.പുരുഷോത്തമൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. പരിപാടികൾക്ക് സി.ബി.ശാന്തപ്പൻ നേതൃത്വം നല്കി. ടി.സരേഷ് ബാബു, കെ.ജെ.ആന്റണി, ഡി.പ്രദീപ്, പി.വിശ്വനാഥപിള്ള തുടങ്ങിയവർ സംസാരിച്ചു .
സംസ്ഥാന സർക്കാർ രൂപീകരിച്ച വയോജന കമ്മീഷനിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ പ്രൊഫ.എൻ ഗോപിനാഥൻ പിള്ളയെ അംഗമാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |