കൊല്ലം: സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംസ്ഥാന നേതൃക്യാമ്പും ട്രേഡ് യൂണിയൻ സ്കൂളും 14, 15 തീയതികളിൽ കൊട്ടിയത്ത് നടക്കും. ക്രിസ്തുജ്യോതിസ് അനിമേഷൻ സെന്ററിൽ നടക്കുന്ന ക്യാമ്പിൽ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ഇരുന്നൂറ് പേർ പങ്കെടുക്കും. 14ന് രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് എം.റഹ്മത്തുള്ള പതാക ഉയർത്തും. മുസ്ളീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ട്രേഡ് യൂണിയൻ സ്കൂൾ ഉദ്ഘാടനം ചെയ്യും. ഹാരിസ് ബീരാൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. എം.റഹ്മത്തുള്ള അദ്ധ്യക്ഷനാകും. സൗഹൃദ നേതൃസംഗമം ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |