തൃക്കൊടിത്താനം : മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല സംഘടിപ്പിച്ച രണ്ടാമത് ജോൺ പാറയിൽ നാടകോത്സവം സമാപിച്ചു. പത്തനംതിട്ട ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി രാധാകൃഷ്ണൻ സമാപന യോഗം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്‌സൺ ടോണി പുളിക്കൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം എ.വി പ്രതീഷ് അനുസ്മരണ പ്രഭാഷണം നടത്തി. ജോൺ പാറയിൽ പുരസ്‌കാരം തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫിന് സംഘാടക സമിതി രക്ഷാധികാരി രാജ അബ്ദുൾഖാദർ കൈമാറി. ആർ.മുരളി, ജെസ്സി ജോൺ, നിഷാ വി.ദേവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |