കോട്ടയം : സാമൂഹ്യ സേവന സംഘടനകൾ നാടിന് ജീവൻ പ്രദാനം ചെയ്യുന്ന ഊർജ്ജ സ്രോതസാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മാനവ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് നൽകുന്ന ആയിരം തടി കൊണ്ടുള്ള സ്റ്റൂൾ സമർപ്പണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി വി.എൻ വാസവൻ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ആർ.രതീഷ് കുമാറിന് സ്റ്റൂൾ കൈമാറി. മാനവ സേവാസമിതി പ്രസിഡന്റ് പി.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, ഫാ.ജയിംസ് മുല്ലശേരി, ദീപ ജോസ് തെക്കേടത്ത്, അരുൺ ഫിലിപ്പ്, സാബു മാത്യു, പി.ജെ ഹരികുമാർ, പി.ജി ബിജുകുമാർ, മോൻസി ടി.മാളിയേക്കൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |