തിരുവനന്തപുരം: നബിദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഒരുലക്ഷം ഫലവൃക്ഷത്തൈകൾ നടുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വൃക്ഷത്തൈ നട്ട് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാപ്രസിഡന്റ് കെ.എച്ച്. മുഹമ്മദ് മൗലവി അദ്ധ്യക്ഷനായ യോഗത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി എ.എം.കെ നൗഫൽ,ഭാരവാഹികളായ പാച്ചലൂർ ഇസ്മയിൽ മൗലവി,കെ.വൈ.മുഹമ്മദ് കുഞ്ഞ്,നേമം ഷാഹുൽഹമീദ്,പി.അഹമ്മദ് കുട്ടി,മുണ്ടക്കയം ഹുസൈൻ മൗലവി,പനച്ചമൂട് ഷാജഹാൻ,പാച്ചല്ലൂർ ഷബീർ മൗലവി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |