പത്തനംതിട്ട : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95–ാം പുനരൈക്യ വാർഷികവും സംഗമവും 16 മുതൽ 20വരെ അടൂർ ഓർ സെയിന്റ്‌സ് പബ്ലിക് സ്‌കൂളിൽ (മാർ ഇവാനിയോസ് നഗർ) സംഘടിപ്പിക്കും.
വിവിധയിടങ്ങളിൽ നിന്നായി എത്തുന്ന പ്രയാണങ്ങൾ 16ന് വൈകിട്ട് 4.30ന് അടൂരിൽ സംഗമിച്ച് സമ്മേളന നഗറിലേക്ക് പോകും. തുടർന്ന് സഭാദ്ധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. 20ന് നടക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭാ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.എസ്.ശ്രീധരൻപിള്ള തുടങ്ങിയവർ പങ്കെടുക്കും.19ന് നടക്കുന്ന അൽമായ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യുവജനസംഗമം മന്ത്രി റോഷി അഗസ്റ്റിനും കുട്ടികളുടെ സംഗമം മന്ത്രി വീണാ ജോർജും ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട രൂപതയിലെ സീതത്തോട്, റാന്നി–പെരുനാട്, കോന്നി, പത്തനംതിട്ട, പന്തളം എന്നീ അഞ്ച് വൈദിക ജില്ലകളിലായി 100 പള്ളികളിലും ഞായറാഴ്ച പ്രത്യേക ചടങ്ങുകൾ നടക്കും. ഫാ.വർഗീസ് കൈതോൺ, തോമസ് തുണ്ടിയത്ത്, വർഗീസ് മാത്യു കാലായിൽ വടക്കേതിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |