കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെയും മകനെയും ആക്രമിച്ച സംഭവത്തിൽ നിരവധി കേസുകളിലെ പ്രതി പിടിയിൽ. തഴുത്തല കാവുവിള വിളയിൽ പുത്തൻവീട്ടിൽ നിഷാദാണ് (32, പൊട്ടാസ്) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. പതിനെട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നടപടികൾ നേരിട്ടയാളുമാണ്. പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത് പുതുച്ചിറ സ്വദേശിയായ യുവാവാണെന്ന് ആരോപിച്ചാണ് വീട് കയറി ആക്രമണം. കൊട്ടിയം പൊലീസ് നരഹത്യാശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിഥിൻ നളൻ, അനിൽകുമാർ സി.പി.ഒ മാരായ റഫീഖ്, വിനോദ് എന്നിവരും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |