വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട പുറമണ്ണൂർ തങ്ങൾ പടി റോഡ് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും വാർഡ് മെമ്പറുമായ വി.ടി.അമീർ ഉദ്ഘാടനം ചെയ്തു. റോഡിന്റെ ശോചനീയാവസ്ഥ കാരണം പ്രദേശവാസികൾ ഏറെ പ്രയാസത്തിലായിരുന്നു.സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ കെ.പി. യൂനസ്, ടി.ടി.ആഷിക്ക്, ടി.പി.ഹംസു, ടി.എൻ.മുഹമ്മദ് കുഞ്ഞി, ടി.എൻ.ഉമ്മർ മൗലവി, ടി.പി റസാഖ് ബാഖവി, വേലായുധൻ ചോലക്കാട്, അബ്ദു ചോലക്കാട്, സിദ്ധീഖ് ചോലക്കാട്, ഷംസു, കെ.പി.അവറാൻ എന്നിവർ സംസാരിച്ചു.
പുറമണ്ണൂർ തങ്ങൾപടി റോഡ് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ടി.അമീർ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |