പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണവും പ്രൊഫ.എം.കെ.സാനു അനുസ്മരണവും നടത്തി. ദിനാചരണത്തിന്റെ ഭാഗമായി അക്ഷരദീപം തെളിച്ചു. ഗ്രന്ഥശാല ദിനാചരണ പരിപാടി ലൈബ്രറി കൗൺസിൽ അടൂർ താലൂക്ക് ജോയിന്റ് സെക്രട്ടറി വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു . വായനശാല പ്രസിഡന്റ് ഡോ. ടി വി മുരളിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവർത്തക പ്രിയത രതീഷ്, എം.കെ സാനു അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ പന്തളം മേഖലാ കൺവീനർ കെ.ഡി ശശിധരൻ , വായനശാല വൈസ് പ്രസിഡന്റ് കെ. എച്ച്. ഷിജു, ബീന കെ.തോമസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |