ചെന്നീർക്കര: സേവാഭാരതിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന തല ചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആറാമത്തെ വീടിന്റെ താക്കോൽ പ്രക്കാനത്തുള്ള കുടുംബത്തിന് കൈമാറി. യോഗം സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ.ഡി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ചെന്നീർക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി..ജി.ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ അനു പുരുഷോത്ത് താക്കോൽദാനം നിർവഹിച്ചു. ആർ. എസ്, എസ് ജില്ലാ സംഘചാലക് അഡ്വ.മാലക്കര ശശി, സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി കെ.ബാബു, സി.വി ശ്രീകല, സി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |