ബംഗളുരു : കർണാടകയിലെ വിജയപുര ജില്ലയിൽ വൻ ബാങ്ക് കൊള്ള. എസ്.ബി.ഐ ശാഖയിലാണ് കവർച്ച നടന്നത്. ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷം എട്ട് കോടി രൂപയും 50 പവനും കവർന്നു. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞു, മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
ബാങ്ക് കൊള്ളയടിച്ച ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കവർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ ആളുകളെ ഇടിച്ചതിനാൽ വാഹനവും പകുതിയോളം സ്വർണവും ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |