തിരുവനന്തപുരം: അദ്ധ്യാപകരുടെ യോഗ്യത സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യുന്നതുൾപ്പെടെ നടപടികളെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. യോഗ്യതയില്ലാത്തവരെ സർവീസിൽ നിന്നൊഴിവാക്കണമെന്നാണ് ഉത്തരവ്. ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് സംബന്ധിച്ച ഉത്തരവ് നിലവിൽ വർഷങ്ങളായി അധ്യാപക ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷിതത്വത്തെ ബാധിക്കും. കേരളത്തിലെ ഗുണമേന്മാ വിദ്യാഭ്യാസത്തെ ബാധിക്കുന്ന ഗൗരവമേറിയ ഒരു അക്കാഡമിക് പ്രശ്നവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |