തിരുവനന്തപുരം: സ്പിന്നിംഗ് മില്ലുകളുടെ കൈവശമുള്ള ഉപയോഗിക്കാത്ത അധികഭൂമി വ്യാവസായിക ആവശ്യത്തിന് 30വർഷത്തെ പാട്ടത്തിന് നൽകാമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. മില്ലുകളുടെ കെട്ടിടങ്ങളും 5 വർഷത്തേക്ക് വാടകയ്ക്ക് നൽകാം. ഇക്കാര്യം മില്ലുകൾക്ക് തീരുമാനിക്കാം. ടെക്സ്‌റ്റൈൽ മേഖലയെ മത്സരക്ഷമവും ലാഭകരവുമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോട്ടൺ ലഭ്യമാക്കാൻ കോട്ടൺ ബോർഡ് രൂപീകരിച്ചു. മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുണ്ടാക്കുമെന്നും പി.നന്ദകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |