കാഞ്ഞങ്ങാട് : മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതി കേരള സീനിയർ സിറ്റിസൺസ് ഫോറം മുഖേന നഗരസഭാ ടൗൺഹാളിൽ നഗരസഭാദ്ധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിസന്റ് ടി. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി സി.കെ.സുനിൽകുമാർ, മുഖ്യാതിഥിയായി. കൗൺസിലർമാരായ എൻ.അശോക് കുമാർ, കെ.കെ.ബാബു, അബ്ദുൾ റഹിമാൻ,ജനമൈത്രി പൊലീസ് പ്രദീപൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.അബ്ദുൾ റഹിമാൻ എന്നിവർ പ്രസംഗിച്ചു. ഇരുന്നൂറോളം പേർക്ക് വീൽ ചെയർ , ഹിയറിംഗ് എയ്ഡ്, ബൽട്ടുകൾ വാക്കർ, തുടങ്ങി പതിനാലിനം സഹായ ഉപകരണങ്ങൾ കൈമാറി. അജിത് കുമാർ പദ്ധതി വിശദീകരണം നടത്തി. വൈ.എം.സി.ചന്ദ്രശേഖരൻ, എം.ഗോപാലകൃഷ്ണ കുറുപ്പ് കെ.ടി.ശിവദാസൻ , സി.രാധാകൃഷ്ണൻ, കെ.അമ്പാടി, ബി.പരമേശ്വരൻ, കെ.ചന്ദ്രശേഖരൻ, അരവിന്ദാക്ഷൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു. ജില്ലാസെക്രട്ടറി കെ.സുകുമാരൻ സ്വാഗതവും എം.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |