SignIn
Kerala Kaumudi Online
Thursday, 18 September 2025 5.19 AM IST

ആരോഗ്യ മേഖല തകർന്നെന്ന് പ്രതിപക്ഷം, അമേരിക്കയേക്കാൾ മികച്ചതെന്ന് മന്ത്രി

Increase Font Size Decrease Font Size Print Page
vd

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിന്റെ കാരണം കണ്ടെത്തുന്നതിലടക്കം ആരോഗ്യവകുപ്പ് സമ്പൂർണപരാജയമാണെന്ന് പ്രതിപക്ഷം. ശിശുമരണ നിരക്കിലടക്കം അമേരിക്കയേക്കാൾ മെച്ചമാണെന്ന് മന്ത്രി വീണാജോർജ്ജ്. മസ്തിഷ്കജ്വരം വർദ്ധിക്കുന്നതിനെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ ചർച്ചയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായി. പ്രമേയം അവതരിപ്പിച്ച എൻ.ഷംസുദ്ദീനെ മന്ത്രി വ്യക്തിപരമായി ആക്ഷേപിച്ചെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

പകർച്ചവ്യാധികൾ അടിക്കടി പടർന്നുപിടിക്കുന്നത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും ആരോഗ്യമേഖലയുടെ അവസ്ഥ പരിതാപകരമാണെന്നും എൻ.ഷംസുദ്ദീൻ ആരോപിച്ചു. മരുന്നും ഉപകരണങ്ങളും നൽകിയവർക്കടക്കം 2000കോടിയുടെ കുടിശിക കൊടുത്തുതീർക്കാനുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 1411പേർ പകർച്ചവ്യാധി ബാധിച്ച് മരിച്ചു.നിവർന്നുനിൽക്കാൻ കഴിയാത്തവിധം ആരോഗ്യരംഗം തകർന്നെന്നും പ്രമേയം അവതരിപ്പിച്ച് ഷംസുദ്ദീൻ പറഞ്ഞു.

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 15ദിവസത്തിനിടെ എട്ടുപേർ മരിച്ചെന്നും 120ലേറെ രോഗികളായെന്നും അപകടകരമായ സ്ഥിതിയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. കാരണം കണ്ടെത്താനോ ചികിത്സാ പ്രോട്ടോക്കോളുണ്ടാക്കാനോ കഴിഞ്ഞിട്ടില്ല. മരണനിരക്ക് കൂടിയിട്ടും സർക്കാരിന്റെ പ്രതിരോധം ദുർബലമാണ്. ഉറവിടം കണ്ടെത്തുന്നതിൽ പൂർണപരാജയമാണ്. കൊവിഡിന് ശേഷം അപകടകരമായ രീതിയിൽ മരണനിരക്ക് കൂടിയിട്ടും അതേക്കുറിച്ച് പഠിക്കുന്നില്ലെന്ന് സതീശൻ പറഞ്ഞു.

മസ്തിഷ്കജ്വരത്തിന് ചികിത്സാ-പരിശോധനാ ചട്ടവും ആക്ഷൻപ്ലാനും ലോകത്താദ്യമുണ്ടാക്കിയത് കേരളത്തിലാണെന്ന് മന്ത്രി വീണാജോർജ്ജ് മറുപടി നൽകി. നീന്തൽകുളം, വാട്ടർസ്പോർട്സ്, വാട്ടർടാങ്ക്, കനാൽ, കിണർ എന്നിവയെല്ലാം കാരണമാവാം. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് പ്രതിരോധം നടത്തുന്നു. പകർച്ചവ്യാധിയല്ല. ഇന്ത്യയിൽ 25% മസ്തിഷ്കജ്വരക്കേസുകളുടെ കാരണം മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. അമീബ ഏതെന്ന് കണ്ടെത്താൻ തിരുവനന്തപുരത്ത് ലാബുണ്ട്. കോഴിക്കോട്ട് ഉടൻ തുടങ്ങും. ലോകത്ത് മരണ നിരക്ക് 98ശതമാനമുള്ളപ്പോൾ, ഇവിടെ 24ശതമാനമാണ് -മന്ത്രി പറഞ്ഞു.

പ്രതിപക്ഷമാണ് ഇരുട്ടിൽ തപ്പുന്നതെന്നും അടച്ചാക്ഷേപിക്കുകയാണെന്നും മന്ത്രി വീണജോർജ്ജ് പറഞ്ഞു. ശിശുമരണനിരക്ക് അമേരിക്കയേക്കാൾ കുറവാണിവിടെ. എല്ലായിടത്തും മരുന്നും ഉപകരണങ്ങളുമുണ്ട്. ഒരിടത്തും ശസ്ത്രക്രിയ മുടങ്ങിയിട്ടില്ല. 1500ലാബുകളെ ബന്ധിപ്പിച്ച് നിർണയ എന്നപേരിൽ ലാബ് ശൃംഖല വരുമെന്നും മന്ത്രി പറഞ്ഞു.

ഷംസുദ്ദീന്റെ വാക്കും ബഹളവും

 മണ്ണാർകാട് മണ്ഡലത്തിലെ മസ്തിഷ്കജ്വര പ്രതിരോധ നടപടികൾ വിശദീകരിക്കവേ, എം.എൽ.എ മണ്ഡലത്തിൽ ഇല്ലേ എന്ന് മന്ത്രി വീണ ചോദിച്ചത് എൻ.ഷംസുദ്ദീനെ പ്രകോപിപ്പിച്ചു. സംസാരിക്കാൻ ഷംസുദ്ദീൻ എഴുന്നേറ്റെങ്കിലും മന്ത്രി വഴങ്ങിയില്ല. ഷംസുദ്ദീൻ മുന്നോട്ടെത്തി മന്ത്രിയോട് കയർത്തു. ഭരണപക്ഷ അംഗങ്ങൾ എഴുന്നേറ്റ് ബഹളംവച്ചു. പ്രതിപക്ഷഅംഗങ്ങൾ സ്പീക്കർക്ക് മുന്നിലെത്തി ബഹളംവച്ചു.

 ഷംസുദ്ദീനെപ്പോലെ മുതിർന്നഅംഗം ഇത്തരം പരാമർശം നടത്തുന്നത് ശരിയല്ലെന്നും താൻ കേട്ടതാണെന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. ഷംസുദ്ദീനെതിരെ മന്ത്രി വ്യക്തിപരമായ ആക്ഷേപമുന്നയിച്ചിട്ടും മറുപടിക്ക് അവസരം നൽകിയില്ലെന്ന് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. എന്ത് തോന്നിയവാസവും വിളിച്ചുപറയാനാവില്ലെന്ന് സ്പീക്കർ തിരിച്ചടിച്ചു.

 ഷംസുദ്ദീനെ മന്ത്രി അപമാനിച്ചെന്നും സഭാനടപടികൾ ബഹിഷ്കരിക്കുകയാണെന്നും സതീശൻ പ്രഖ്യാപിച്ചു. വനിതാമന്ത്രിയെപ്പറ്റി മര്യാദകെട്ട പദമാണുപയോഗിച്ചതെന്നും സഭാരേഖയിലുണ്ടാവരുതെന്നും ഷംസുദ്ദീൻ മാപ്പുപറയണമെന്നും മന്ത്രി സജിചെറിയാൻ ആവശ്യപ്പെട്ടു.

ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രെ​ ​ഒ​ന്നും പ​റ​‌​ഞ്ഞി​ല്ലെ​ന്ന് ​വീ​ണാ​ജോ​ർ​ജ്
​കേ​ര​ള​ത്തി​ൽ​ ​അ​മീ​ബി​ക് ​മ​സ്തി​ഷ്ക​ജ്വ​രം​ ​ആ​ദ്യ​മാ​യി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത് 2016​ലാ​ണെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ്ജ് ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ 2013​ൽ​ ​ക​ണ്ണി​ലെ​ ​കോ​ർ​ണി​യ​യി​ലെ​ ​അ​ൾ​സ​റി​നെ​ക്കു​റി​ച്ച് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ര​ണ്ടു​ ​ഡോ​ക്ട​ർ​മാ​ർ​ ​പ​ഠ​നം​ ​ന​ട​ത്തി​യി​രു​ന്നു.​ ​അ​മീ​ബ​ ​കാ​ര​ണ​മാ​ണ് ​അ​ൾ​സ​റു​ണ്ടാ​വു​ന്ന​തെ​ന്ന് ​നി​ഗ​മ​ന​ത്തി​ലെ​ത്തി.​ ​കി​ണ​റു​ക​ള​ട​ക്കം​ ​സ്രോ​ത​സു​ക​ളാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​ ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​മു​തി​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ക്കു​റി​ച്ച് ​താ​ൻ​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ 2018​ൽ​ ​പ​ഠ​നം​ ​ശാ​സ്ത്ര​ ​ജേ​ണ​ലി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഒ​രു​ ​ജേ​ണ​ലും​ ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​ ​വ​രു​ന്ന​ത​ല്ലെ​ന്നും​ ​മ​ന്ത്രി​ ​വി​ശ​ദീ​ക​രി​ച്ചു.
ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​ർ​ 12​വ​ർ​ഷം​ ​മു​ൻ​പ് ​ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നാ​ലാ​ണ് ​ഇ​പ്പോ​ൾ​ ​മ​സ്തി​ഷ്ക​ജ്വ​രം​ ​വ​രു​ന്ന​തെ​ന്നാ​ണ് ​മ​ന്ത്രി​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ൽ​ ​പ​റ​യു​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ഉ​ത്ത​ര​വാ​ദി​ത്ത​ ​ബോ​ധ​മി​ല്ലാ​തെ​ ​മ​ന്ത്രി​സ്ഥാ​ന​ത്തി​രു​ന്ന് ​അ​ന്ന​ത്തെ​ ​സ​ർ​ക്കാ​രി​ന്റെ​ ​ത​ല​യി​ൽ​ ​കെ​ട്ടി​വ​യ്ക്കാ​നാ​ണ് ​ശ്ര​മം.​ 2013​ൽ​ ​പ​ഠി​ച്ച​ത് ​കോ​ർ​ണി​യ​ ​അ​ൾ​സ​റാ​ണ്.​ 2016​ലാ​ണ് ​ആ​ദ്യ​ ​അ​മീ​ബി​ക് ​മ​സ്തി​ഷ്ക​ജ്വ​ര​മു​ണ്ടാ​യ​ത്-​ ​സ​തീ​ശ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
പ​ഠ​ന​റി​പ്പോ​ർ​ട്ട് ​തീ​യ​തി​ ​മാ​റ്റി​ ​ഫേ​സ്ബു​ക്കി​ൽ​ ​പോ​സ്റ്റ് ​ചെ​യ്ത് ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​നെ​ ​കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ​ഔ​ചി​ത്യ​മി​ല്ലാ​യ്മ​യാ​ണെ​ന്ന് ​പി.​സി.​വി​ഷ്ണു​നാ​ഥും​ ​പ​റ​ഞ്ഞു.​ ​അ​ധി​കാ​രം​ ​ഔ​ചി​ത്യ​ത്തെ​ ​ഇ​ല്ലാ​താ​ക്കു​മെ​ന്ന​തി​ന്റെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

TAGS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.