ചെറുതുരുത്തി: ആവേശത്തുഴയെറിഞ്ഞ് കയാക്കിംഗ് മത്സരത്തിന് വേദിയാകാൻ ഭാരതപ്പുഴ. നിള ബോട്ട് ക്ലബ്ബിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് മത്സരം. ഭാരതപ്പുഴയിലെ ചെറുതുരുത്തി കൊച്ചിൻ പാലത്തിനും റെയിൽവേ പാലത്തിനും ഇടയിൽ 400 മീറ്റർ ദൂരത്താണ് കയാക്കിംഗ് സംഘടിപ്പിക്കുന്നത്. 21ന് 4 ന് മത്സരം അരങ്ങേറും. ഭാരതപ്പുഴ ചരിത്രത്തിൽ ആദ്യമായാണ് കയാക്കിംഗ് മത്സരത്തിന് വേദിയാകുന്നത്.30 ൽ പരം തുഴക്കാർ പങ്കെടുക്കും. ആറ് കയാക്കിംഗ് വള്ളങ്ങൾ ഒരുമിച്ച് പങ്കെടുക്കുന്ന രീതിയിലാണ് ക്രമീകരണം. മികച്ച സമയം കുറിക്കുന്ന വള്ളങ്ങൾ അടുത്ത മത്സര ഘട്ടങ്ങളിൽ പങ്കെടുക്കും. വിജയിക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
ബോധവത്കരണ യാത്ര
കോയമ്പത്തൂർ ബൈക്കേഴ്‌സ് കമ്മ്യൂണിറ്റി ഓർഗനൈസേഷനും കൊല്ലങ്കോട് എസ്.ആർ.എൻക്‌ളേവും ചേർന്ന് സംഘടിപ്പിക്കുന്ന 100 ബൈക്ക് റൈഡേഴ്‌സിന്റെ ബോധവത്കരണ യാത്ര 21 ന് രാവിലെ 10 ന് ചെറുതുരുത്തി നിള ബോട്ട് ക്ലബ്ബിൽ സംഗമിക്കും. കൈകൊട്ടിക്കളികൾ, ഇടക്ക മേളം, വയലിൻ ഫ്യൂഷൻ, കരോക്കേ ഗാനമേള തുടങ്ങിയ നിരവധി പരിപാടികളുമുണ്ട്. ബോട്ടിംഗ്, കയാക്കിംഗ്, കൊട്ടവഞ്ചി, വഞ്ചി, കിഡ്‌സ് പാർക്ക്, ഹോഴ്‌സ് റൈഡിംഗ്, വാട്ടർ പൂൾ, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞമാസം ഭാരതപ്പുഴയിൽ പരിശീലനം നടത്തുന്ന കയാക്കിംഗ് വള്ളങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |