ആറാട്ടുപുഴ: പല വികസന പദ്ധതികൾ മനസിലുണ്ട്, പക്ഷെ അതിനു വേണ്ടതായ സഹകരണം ഉണ്ടാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആറാട്ടുപുഴ ക്ഷേത്രത്തിന് മുന്നിൽ നടന്ന കല്ലുങ്ക് സൗഹൃദ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിൽ രാഷ്ട്രീയ തിമിരം ബാധിച്ചവരാകൻ പാടില്ല. തനിക്ക് ഏത് രാഷ്ട്രീയ കക്ഷി ഭരിക്കുന്ന പഞ്ചായത്തുകളിൽ എന്തു ചെയ്തു നൽകാനും ബുദ്ധിമുട്ടില്ല. തൃശൂർ കോർപ്പറേഷൻ ബി.ജെ.പി ഭരണത്തിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ചർച്ചയിൽ മേള പ്രമാണി പെരുവനം കുട്ടൻ മാരാർ, സംഗീത സംവിധായകൻ വിദ്യാധരൻ, എം.രാജേന്ദ്രൻ, ശ്രീജിത്ത് മൂത്തേടത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |