ചങ്ങനാശേരി: നെല്ല്, റബ്ബർ, ക്ഷീര മേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് പറഞ്ഞു. കേരള കോൺഗ്രസ് വാഴപ്പള്ളി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബിനു മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജെയ്‌സൺ ജോസഫ്, കെ.എഫ് വർഗീസ്, മാത്തുകുട്ടി പ്ലാത്താനം, വി.ജെ ലാലി, സി.ഡി വത്സപ്പൻ, ചെറിയാൻ ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, സംസ്ഥാന സെക്രട്ടറിമാരായ ജോർജ്കുട്ടി മാപ്പിളശ്ശേരി, ആർ.ശശിധരൻ നായർ, സിബി ചാമക്കാല, കെ.എ തോമസ്, ജോർജ്കുട്ടി വാരിക്കാടൻ, കുര്യൻ തൂമ്പുങ്കൽ, ഡോ.ജോബിൻ എസ്.കൊട്ടാരം, മുകുന്ദൻ രാജ്, സബീഷ് നെടുമ്പറമ്പിൽ, ജോസഫ് ചെമ്പകശ്ശേരി, ലിസി പൗവക്കര, ശശികുമാർ, അഭിഷേക് ബിജു, ജോണിച്ചൻ കൂട്ടുമ്മേൽകാട്ടിൽ, ബാബു മൂയപ്പള്ളി, അനിയൻകുഞ്ഞ്, തോമസ്‌കുട്ടി, പ്രസന്നകുമാർ കുന്നുംപുറം, ജിൻസൺ പുല്ലംകുളം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |