തിരുവനന്തപുരം: എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റിനുള്ള അപേക്ഷകൾ സമയബന്ധിതമായി സമർപ്പിക്കണമെന്ന് സ്‌കൂളുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്റി ഒ.ആർ.കേളു നിയമസഭയിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് തുക നൽകുന്നത്. യഥാസമയം അപേക്ഷ ലഭിക്കാത്തത് ഗ്രാന്റ് വിതരണത്തിൽ കാലതാമസത്തിനിടയാകുന്നുണ്ട്. സ്‌കൂളുകളിൽ പ്രധാന അദ്ധ്യാപകരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 700ഓളം അദ്ധ്യാപകർ അപേക്ഷ നൽകുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനുള്ള ഗ്രാന്റ് സമയബന്ധിതമായി നൽകുന്നതിനും നടപടി സ്വീകരിക്കുമെന്ന് ഉമ തോമസിന്റെ ചോദ്യത്തിന് മന്ത്റി മറുപടി നൽകി. പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് എസ്.സി/എസ്.ടി കുട്ടികൾക്ക് ഇന്റർനെറ്റ് സൗകര്യം ഉൾപ്പെടെയുള്ള സ്മാർട്ട് പഠനമുറികൾ നിർമ്മിച്ചു നൽകുമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |