മുഹമ്മ: സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം അങ്കണവാടികളിൽ ഒക്ടോബർ 17 വരെയുള്ള ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പോഷകാഹാര മാസാചരണ പരിപാടിക്ക് കഞ്ഞിക്കുഴി പഞ്ചായത്തിൽ തുടക്കമായി. പതിനാറാം വാർഡിലെ 39 നമ്പർ കളത്തി വീട് അങ്കണവാടിയിൽ വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുപ്പത് അങ്കണവാടികളിലും പഞ്ചായത്തഗങ്ങൾ ഉദ്ഘാടനം ചെയ്തു.
നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്ന പോഷക സമൃദ്ധമായ പച്ചക്കറികളും ഫലവർഗ്ഗങ്ങളും ഇലക്കറികളും ശേഖരിച്ചാണ് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |