മുടപുരം:വനിതാ ശിശു വികസനവകുപ്പും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച അങ്കണവാടി കലോത്സവം 'തുമ്പികൾ' ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.സി.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.രജിത,വി. ലൈജു, ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കവിതാ സന്തോഷ്,ജോസഫിൻ മാർട്ടിൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.മോഹനൻ,ജി. ശ്രീകല, രാധിക പ്രദീപ്,വി.ജയാ ശ്രീരാമൻ, പി.അജിത, ആർ.പി നന്ദു രാജ്,സി.ഡി.പി.ഒ.അർച്ചന.എ.ആർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |