തൊടുപുഴ: താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ
എം .എസ്. എം .ഇ ക്ലിനിക്ക് സംഘടിപ്പിച്ചു..വേൾഡ് ബാങ്കിന്റെ സഹായത്തോടുകൂടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് എം.എസ്.എം.ഇ യൂണിറ്റുുകൾക്ക് വേണ്ടി നടത്തുന്ന എം.എസ്.എം.ഇ ക്ലിനിക്കിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ. ദീപക് നിർവ്വഹിച്ചു . ഉപജില്ലാ വ്യവസായ ഓഫീസർ അശ്വിൻ പി.റ്റി അദ്ധ്യക്ഷത നിർവ്വഹിച്ച ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അജയകുമാർ മുഖ്യ പ്രഭാക്ഷണം നടത്തി. കേരള സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോബി ചെറിയാൻ മുഖ്യാതിഥിയായി.. വ്യവസായ വികസന ഓഫീസർമാരായ ജ്യോതിലക്ഷമി റ്റിഡി , നുസൈബ പി.എം, രാജേഷ് വി.എസ് എന്നിവർ പങ്കെടുത്തു. . സംരംഭകർക്ക് വേണ്ടി ജി.എസ്.ടി, ട്രേഡ്മാർക്ക്, ഐപി.ആർ , ഐ.എസ്.ഒ സർട്ടിഫിക്കേഷൻ , ബാങ്കിംങ്, സെഡ് സർട്ടിഫിക്കേഷൻ, പ്രോജക്ട് റിപ്പോർട്ട് പ്രിപ്പറേഷൻ , കേസ്മാർട്ട് എന്നീ മേഖലകളിലെ എക്സ്‌പേർട്ട് പാനൽ എം. .എസ്.എം.ഇ ക്ലിനിക്കിൽ ഒരുക്കിയിരുന്നു . കെ സ്വിഫ്റ്റ്, ഉദ്യം എന്നിവയുടെ സ്‌പോർട്ട് രജിസ്‌ട്രേഷനും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |