ന്യൂഡൽഹി: തിരുവനന്തപുരത്ത് പുതിയ എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന 32 സെന്റ് ഭൂമിയിൽ അവകാശമുന്നയിച്ചു സമർപ്പിച്ച ഹർജിയിൽ സി.പി.എമ്മിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഒക്ടോബർ 10നകം നിലപാടറിയിക്കണമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ,മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഭൂമി വാങ്ങിയെന്ന് വ്യക്തമാക്കി ഇന്ദു എന്ന ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞയാണ് മുതിർന്ന അഭിഭാഷകൻ വി. ചിദംബരേഷ് മുഖേന കോടതിയെ സമീപിച്ചത്. ജപ്‌തി നടപടികളിലായിരുന്ന ഭൂമിയായിരുന്നുവെന്നും,തങ്ങളുടെ കൈവശമായിരുന്നപ്പോഴേ ഈ ഭൂമി നടപടിക്രമങ്ങൾ പാലിക്കാതെ ലേലം ചെയ്‌തുവെന്നും ഹർജിയിൽ പറയുന്നു. അതിനാൽ ലേലം റദ്ദാക്കണം. വസ്‌തു തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടു. 1998ൽ ഭൂമി ലേലം പിടിച്ചവരിൽ നിന്നാണ് 2021ൽ സി.പി.എം വസ്‌തു വാങ്ങിയതെന്നും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |