കൊച്ചി: അമേരിക്കൻ ഓഹരി ഊഹക്കച്ചവട സ്ഥാപനമായ ഹിഡൻബെർഗിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) വ്യക്തമാക്കിയതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ ഇന്നലെ വൻകുതിപ്പുണ്ടായി. വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ മറികടന്നാണ് അദാനി കമ്പനികൾ നേട്ടമുണ്ടാക്കിയത്. കണക്കുകളിൽ കൃത്രിമം നടത്തിയെന്നും ഓഹരി വില നിയമവിരുദ്ധമായി ഉയർത്തിയെന്നും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് ഹിഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ ഉയർത്തിയത്. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്ന് സെബി കഴിഞ്ഞ ദിവസം അന്തിമ വിധി പുറപ്പെടുവിച്ചിരുന്നു.
ഇതോടെ ഫ്ളാഗ്‌ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ്. അദാനി പവർ, അദാനി പോർട്ട്ഈസ് തുടങ്ങിയ കമ്പനികളുടെയെല്ലാം ഓഹരി വിലയിൽ ഇന്നലെ മികച്ച കുതിപ്പുണ്ടായി. അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തിൽ ഇന്നലെ ഒരവസരത്തിൽ 40,000 കോടി രൂപയുടെ വർദ്ധന ദൃശ്യമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |