റാന്നി: എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെ നേതൃത്വത്തിൽ നടന്ന നേതൃസംഗമം മലയോര മേഖലയിലെ എസ്.എൻ.ഡി.പി യോഗം പ്രവർത്തകർക്ക് ആവേശമായി . സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള ഒരുക്കമായി സംഗമം മാറി. കുടുംബ യൂണിറ്റ് തലം മുതൽ സംഘടനയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതിന് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചത്.
റാന്നി മാമ്മുക്കിലെ ശ്രീനാരായണ നഗറിൽ (വളയനാട്ട് ഓഡിറ്റോറിയം) നടന്ന സംഗമത്തിൽ റാന്നി യൂണിയന് കീഴിലുള്ള ശാഖകളിലെ ഭാരവാഹികൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് തുടങ്ങിയ പോഷക സംഘടനകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മാറുന്ന കാലഘട്ടത്തിനനുസരിച്ച് സംഘടനയെ മുന്നോട്ടുനയിക്കാൻ പ്രാപ്തരായ നേതാക്കളെ വാർത്തെടുക്കുക എന്നതായിരുന്നു സംഗമത്തിന്റെ പ്രധാന ലക്ഷ്യം. വിവിധ ശാഖകളിൽ നിന്നായി ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. രാവിലെ 8:30 മുതൽ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രവർത്തകർ ഓഡിറ്റോറിയത്തിലേക്ക് എത്തിത്തുടങ്ങി. കൊടിതോരണങ്ങളാൽ അലങ്കരിച്ച റാന്നി പട്ടണം, ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതുന്ന കാഴ്ചയായി മാറി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ സ്വാഗതം പറഞ്ഞു, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നൽകി. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. അത്തിക്കയം ശാഖായോഗം പ്രസിഡന്റ് സി.ജി വിജയകുമാർ നന്ദി പറഞ്ഞു. വാസുദേവൻ വയറൻമരുതി, പ്രമോദ് വാഴാംകുഴി, സുകുലാൽ ചിറ്റാർ, ഇന്ദിര മോഹൻദാസ്, സോമരാജാൻ കക്കാട്, ഷീജ വാസുദേവൻ, ഡോ. സഞ്ജയ് റാന്നി എന്നിവർ നേതൃത്വം നൽകി.
യൂത്ത് മൂവ്മെന്റിന്റെ ആദരം
എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ റാന്നി യൂണിയൻ യൂത്ത് മൂവ്മെന്റ് ആദരിച്ചു. യൂത്ത് മൂവ്മെന്റ് സെക്രട്ടറി ദീപു കണ്ണന്നുമൺ, പ്രസിഡന്റ് ആദർശ് പുതുശേരിമല, വൈസ് പ്രസിഡന്റ് സൂരജ് വയറൻമരുതി, ജോയിന്റ് കൺവീനർ അനൂപ് കമലാസനൻ എന്നിവർ ചേർന്ന് ജനറൽ സെക്രട്ടറിയെ പുഷ്പകിരീടം അണിയി
ച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |