കൊല്ലം: മാദ്ധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായിരുന്ന ആർ.ഗോപീകൃഷ്ണന്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബും അദ്ദേഹത്തിന്റെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 2024 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ മലയാളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ജനറൽ റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. 25,000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. റിപ്പോർട്ടിന്റെ മൂന്ന് പകർപ്പ് ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ്, കോട്ടയം - 686001 എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് ഗോപീകൃഷ്ണൻ മാദ്ധ്യമ പുരസ്കാര എൻട്രി എന്ന് രേഖപ്പെടുത്തണം. അവസാന തീയതി ഒക്ടോബ 10. ഫോൺ: 9961105656.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |