മട്ടാഞ്ചേരി: സുമനസുകൾ കനിഞ്ഞതോടെ അക്സൽ തോമസ് മോന് സഞ്ചരിക്കാൻ ഇലക്ട്രിക് വീൽ ചെയർ സ്വന്തമായി. വൈപ്പിൻ സ്വദേശികളായ സജേഷ്, അനുഷ ദമ്പതികളുടെ മകനായ അക്സൽ തോമസ് രണ്ടു കാലുകൾക്ക് സ്വാധീനമില്ലാത്ത കുട്ടിയാണ്. അച്ഛന്റെയും അമ്മയുടെയും സഹായമില്ലാതെ അക്സലിന് ഇതുവരെയും സഞ്ചരിക്കാൻ കഴിഞ്ഞിരുന്നില്ല. അക്സലിന്റെയും കുടുംബത്തിന്റെയും ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഇലക്ട്രിക് വീൽ ചെയർ.
മഹാത്മാ സ്നേഹ കൂട്ടായ്മയും ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷനും മന്നത്ത് ഫൗണ്ടേഷനും കൈകോർത്തപ്പോൾ കുടുംബത്തിന്റെ ആഗ്രഹം നിറവേറി. ഹൈബി ഈഡൻ എം.പി അക്സൽ മോന് ഇലക്ട്രിക് വീൽചെയർ കൈമാറി. കൂടാതെ കൈ നിറയെ ചോക്ലേറ്റും.
മഹാത്മാ സ്നേഹ കൂട്ടായ്മ ചെയർമാൻ ഷമീർ വളവത്ത്, ചൈൽഡ് ഹെൽപ് ഫൗണ്ടേഷൻ പ്രൊജക്ട് മാനേജർ സച്ചിൻ നായർ, ഓഫീസ് ഹെഡ് റിനോ ജോൺ, മന്നത്ത് ഫൗണ്ടേഷൻ സ്ഥാപകൻ ഗഫാർ സേട്ട്, മൻസൂർ അലി, മുജിബ് കൊച്ചങ്ങാടി, സൈനുദ്ധീൻ ലാത്തിഫ്, ഷീജ സുധിർ, സുനിത ഷമീർ, ജാസ്മിൻ, മീന ആന്റണി, ഷാഹിദ സെഹിദ്, ഐഷാബി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |