ആലുവ: ശ്രീനാരായണ ഗുരുദേവ മഹാസമാധിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ ഇന്ന് പ്രത്യേക പൂജകൾ നടക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അറിയിച്ചു. പുലർച്ചെയുള്ള പതിവ് പൂജകൾക്ക് പുറമെ രാവിലെ എട്ടിന് ജപയജ്ഞത്തോടെ സമാധിദിന പൂജകൾ ആരംഭിക്കും. തുടർന്ന് കലശപൂജ, കലശം എഴുന്നള്ളത്ത്, കലശാഭിഷേകം, സത്‌സംഗം, സമൂഹ പ്രാർത്ഥന എന്നിവ നടക്കും. വൈകിട്ട് മൂന്നിന് മഹാസമാധി പൂജ ആരംഭിക്കും. 3.30ന് ലഘുഭക്ഷണത്തോടെ സമാപിക്കും. പൂജാചടങ്ങുകൾക്ക് സ്വാമി ധർമ്മചൈതന്യയും മേൽശാന്തി പി.കെ. ജയന്തനും മുഖ്യകാർമ്മികത്വം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |