മണ്ണാർക്കാട്: വിവിധ ആവശ്യങ്ങൾ മുൻനിർത്തി കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ.എസ്.ടി.എ) മണ്ണാർക്കാട് ഉപജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ ധർണ നടത്തി. ടെറ്റ് അദ്ധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുക, അദ്ധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, ഭിന്നശേഷി നിയമനത്തിന് തസ്തിക മാറ്റിവെച്ചാൽ മറ്റു നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക, ആധാറുള്ള മുഴുവൻ കുട്ടികളെയും പരിഗണിച്ച് തസ്തിക നിർണയം പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ വൈസ് പ്രസിഡന്റ് മനുചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് ടി.ആർ.രജനീഷ് കുമാർ അദ്ധ്യക്ഷനായി. സബ് ജില്ല സെക്രട്ടറി പി.യൂസഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ.മണികണ്ഠൻ, ജി.എൻ.ഹരിദാസൻ, ലിഷാ ദാസ്, മിനി ജോൺ, കെ.രാജഗോപാലൻ, എ.ആർ.രാജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |