അഞ്ചൽ:'ക്ഷേമ പെൻഷൻ കൈക്കൂലി അല്ല അഭിമാനമാണ്. ലൈഫ് വ്യമോഹമല്ല യാഥാർത്ഥ്യമാണ്' എന്ന മുദ്രാവാക്യമുയർത്തി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ അഞ്ചൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചലിൽ ആത്മാഭിമാന സംഗമം നടത്തി. സംഗമം കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ചൽ വെസ്റ്റ് മേഖലാ സെക്രട്ടറി തമ്പി അദ്ധ്യക്ഷനായി. സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ, രത്നാകരൻ, രാജീവ്, മോഹനൻപിള്ള, പി.അനിൽകുമാർ, ഓമനാമുരളി, സോമശേഖരൻനായർ, മോഹനൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |