ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് ആശംസ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കത്ത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാൻ കഴിയാത്തത് എന്നറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാലിൻ എഴുതിയ കത്തിൽ
ചടങ്ങിന് എല്ലാവിധ ആശംസകൾ അറിയിക്കുകയും മന്ത്രിമാരായ പി.കെ.ശേഖർ ബാബുവിനെയും, ഡോ.പളനിവേൽ ത്യാഗരാജനെയും നിയോഗിക്കുന്നതായും വ്യക്തമായിട്ടുണ്ട്.
ആഗോള അയ്യപ്പസംഗമം പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ദേവസ്വം മന്ത്രി വി.എൻ.വാസവനാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കത്തയച്ചത്.
സൗഹാർദ്ദം, ഉൾക്കൊള്ളൽ, ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് പുരാതന ഇന്ത്യൻ വിജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണെന്നും ഈ സാഹചര്യത്തിൽ, ആഗോള അയ്യപ്പ സംഗമം പരിപാടിക്ക് വലിയ പ്രാധാന്യമുണ്ടെന്നും യു.പി മുഖ്യമന്ത്രി കുറിച്ചു.
ധർമ്മത്തിന്റെ ദിവ്യ രക്ഷകനാണ് അയ്യപ്പൻ. അദ്ദേഹത്തെ ആരാധിക്കുന്നത് സദാചാര ജീവിതത്തിന്റെ പാതയെ പ്രകാശപൂരിതമാക്കുകയും സാത്വിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഭക്തരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സൗഹാർദ്ദം, ഉൾക്കൊള്ളൽ, ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് പുരാതന ഇന്ത്യൻ വിജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാഴ്ചപ്പാടിൽ, ആഗോള അയ്യപ്പ സംഗമത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ സമ്മേളനം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് യോഗി ആദിത്യനാഥിന്റെ കത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |