കോതമംഗലം: അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ കപട ഭക്തനെപ്പോലെയാണ് സംസാരിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് തനിക്ക് യോജിക്കാത്ത ഭക്തിയുടെ പരിവേഷം മുഖ്യമന്ത്രി അണിയുന്നത്. കോതമംഗലത്ത് മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പതരക്കൊല്ലം ശബരിമലയിൽ ഒരു വികസന പ്രവർത്തനങ്ങളും നടത്താത്ത സർക്കാരാണ് മാസ്റ്റർപ്ലാനുമായി ഇറങ്ങിയിരിക്കുന്നത്. പിണറായി ഭരണകൂടം എന്താണ് ശബരിമലയിൽ ചെയ്തതെന്ന് അയ്യപ്പഭക്തർക്കും വിശ്വാസികൾക്കും നല്ല ഓർമ്മയുണ്ട്. അതൊന്നുകൂടി ഓർമ്മപ്പെടുത്താൻ അയ്യപ്പസംഗമം സഹായിച്ചു. യോഗി ആദിത്യനാഥിന്റെ പ്രസ്താവന അയ്യപ്പസംഗമത്തിൽ വായിച്ചത് വർഗീയവാദികൾക്ക് ഇടമുണ്ടാക്കാനാണെന്നും സതീശൻ പറഞ്ഞു. മുൻസർക്കാർ 112ഹെക്ടർസ്ഥലം ഏറ്റെടുത്തിട്ടും പിണറായി സർക്കാർ ഒന്നുംചെയ്തില്ല. ശബരിമലയിലേക്ക് നൽകേണ്ട 82ലക്ഷം രൂപ പോലും മൂന്നുവർഷമായി കൊടുത്തിട്ടില്ല. ശബരിമലയിലെ സാനിട്ടേഷൻ സൊസൈറ്റിക്കും സർക്കാർ നൽകേണ്ട 50 ശതമാനം തുക നൽകിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |