കൊല്ലം: കേരള വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ 'സ്‌നേഹസ്‌പർശം' മരണാനന്തര ധനസഹായ വിതരണം ഇന്ന് കൂട്ടിക്കടയിൽ നടക്കും. അഞ്ച് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകും. വൈകിട്ട് 4.30ന് എം.നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ അദ്ധ്യക്ഷനാകും. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ സഹായവിതരണം നിർവഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജോജോ.കെ.എബ്രഹാം, ട്രഷറർ എസ്.കബീർ, എസ്.സുജ, മായാബാലു, ഒ.ഉഷാകുമാരി, എസ്.ചിത്ര, വിപിൻ വിക്രം, നിഷാ പത്മകുമാർ, എ.അൻസാരി എന്നിവർ സംസാരിക്കും. ജെ.സതീഷ്‌കുമാർ സ്വാഗതവും എസ്.പളനി നന്ദിയും പറയും. പി.ബാലചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |