ഉള്ള്യേരി: ഗ്രാമീണ വായനശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും കുട്ടികളിലും പൊതുജനങ്ങളിലും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് നടപ്പിലാക്കുന്ന അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. ഒന്നാം ഘട്ടമായി 75 വർഷം പിന്നിട്ടുന്ന ഉളളിയേരി പബ്ളിക്ക് ലൈബ്രറിയിലെ 16755 പുസ്തകങ്ങളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ പ്രവർത്തനങ്ങൾ വോളൻ്റിയർമാർ ഏറ്റെടുത്തു. പദ്ധതിയുടെ ഉദ്ഘാടനം ഉള്ളിയരി പബ്ളിക്ക് ലൈബ്രറി പ്രസിഡൻ്റ് പി. പ്രദീപ് കുമാർ നിർവഹിച്ചു. സെക്രട്ടറി മോഹൻദാസ് പാലോറ അദ്ധ്യക്ഷത വഹിച്ചു. എസ്. ശ്രീചിത്ത് , പി വിനോദ്, പി.ടി. മാലിനി, സരള നായർ, കെ.കെ .ഹരിദാസൻ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |