കാഞ്ഞങ്ങാട്: ന്യൂഡൽഹിയിൽ എൻ.സി.സി. തൽസൈനിക് ക്യാമ്പിൽ ഷൂട്ടിംഗ് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ പടന്നക്കാട് നെഹ്റു കോളേജിലെ രണ്ടാം വർഷ ഇന്റർഗ്രേറ്റഡ് എം.എസ്‌സി. കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി ഇ.എസ്. ശ്രീരാഗിന് കോളേജിൽ സ്വീകരണം നൽകി. കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് ശ്രീരാഗ് മത്സരത്തിൽ പങ്കെടുത്തത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പത്ത് ദശദിന ക്യാമ്പുകളിലെ മികച്ച പ്രകടനത്തെ തുടർന്നാണ്, ദേശീയ തലത്തിൽ സർവീസ് ഇനത്തിൽ മത്സരിച്ച് അഭിമാനാർഹമായ നേട്ടത്തിന് അർഹനായത്. പ്രിൻസിപ്പൽ ഡോ. ടി. ദിനേശ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി. എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അണ്ടർ ഓഫീസർ കെ. ദർശന സ്വാഗതവും കെ. അഖിൽ നന്ദിയും പറഞ്ഞു. നെല്ലിക്കട്ടയിലെ എം. ശങ്കരൻ, സി. അനിത ദമ്പതികളുടെ മകനാണ് ശ്രീരാഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |