തിരുവല്ല : ഗാസയിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ആഗോളതലത്തിൽ ലോകരാജ്യങ്ങളുടെ സമ്മർദ്ദവും പ്രതിഷേധവും ഉയരണമെന്നും മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. ഹമാസ് ഇസ്രായേലിൽ കടന്നുകയറി ആയിരത്തിലധികം ആളുകളെ കൊലപ്പെടുത്തിയതിന്റെ പ്രതികാര നടപടിയായി ഇസ്രായേൽ ആരംഭിച്ച സംഘർഷം ഇപ്പോൾ അതിരുകടന്ന ക്രൂരതയായി മാറിയിരിക്കുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായും ഗാസയിൽ ശാശ്വത സമാധാനം പുലരാനും എല്ലാവരും പ്രാർത്ഥിക്കണം. ഗാസയിലെ സംഘർഷത്തിന് അയവുവരുത്താനും ആ മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കാനുമായി മാർത്തോമ്മാ സഭയുടെ എല്ലാ ദൈവാലയങ്ങളിലും ആരാധനാ മദ്ധ്യേ പ്രത്യേക പ്രാർത്ഥന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |