വെൺമണി : ശാലേം യു.പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് പരിശീലന പരിപാടി ആരംഭിച്ചു. ചെങ്ങന്നൂർ ബി ആർ സി ക്ലസ്റ്റർ റിസോഴ്സ് സെന്റർ കോർഡിനേറ്റർ ജിതേന്ദ്രൻ നായർ.എൻ.എസ് ഉദ്ഘാടനം ചെയ്തു. എല്ലാ ശനിയാഴ്ചകളിലും കുട്ടികൾക്ക് വേണ്ടി പരിശീലന പരിപാടി ഉണ്ടായിരിക്കും. ഹെഡ്മിസ്ട്രസ് ജെസ്സി പി.ഐസക്, പി ടി എ പ്രസിഡന്റ് ബിന്ദു പ്രദീപ്, ഡെല്ല ടി ഐസക്, അനുജ ഗിൽബർട്ട്, ബെൻസൻ ബേബി, ആര്യ സി ശ്യാം, നിതിൻ മാത്യു, അനന്യ.വി.എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |